സിനിമയുടെ ഉത്ഭവം, വികാസം ചരിത്രത്തിന്റെ ഒരു പ്രതേക ദിശ സന്ധിയെ പ്രതിനിധാനം ചെയ്യുന്നു. photography യുടെ വികാസം, മനുഷന്റെയും മറ്റു ജീവികളുടെയും ചലനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, കാഴ്ച്ച എന്ന പ്രതിഭാസത്തെ കുറിച്ചുള്ള പഠനങ്ങള്‍, സാങ്കേതിക വിദ്യയുടെ അസാധാരണമായ വളര്‍ച്ച, വേഗത്തിലുള്ള വിവര വിനിമയം, വിപണിയുടെ മത്സരങ്ങള്‍, ഉയര്‍ന്നു വന്ന മധ്യ വര്‍ഗ്ഗത്തിന്റെ സ്വാധീനം, സമൂഹത്തിലെ ഒരു വലിയ വിഭാഗമായ തൊഴിലാളി വര്‍ഗം സമരങ്ങളുടെ ഫല മായി ആര്‍ജ്ജിച്ചെടുത്ത Free time - ഇവയെല്ലാം സിനിമയുടെ വളര്‍ച്ചക്ക് വഴിയൊരുക്കി. ആഗോളികരണം മൂലം വ്യാപാര ബന്ധങ്ങളില്‍ ഉണ്ടായ വളര്‍ച്ച, പുതിയ വിപണികളെ തേടിയുള്ള യാത്രകള്‍ സിനിമയെ ഒരു universal വിനോദ ഉപാധി ആക്കി മാറ്റി. Lumiere സഹോദരന്മാര് ആദ്യ സിനിമയുടെ പ്രദശനം പാരിസില്‍ നടത്തിയതിനു 6 മാസത്തിന്നുള്ളില്‍ സിനിമ മുംബൈയിലും എത്തിച്ചേര്‍ന്നു.
ഒരു കലയായിട്ടല്ല സിനിമയുടെ ജനനം. ഒരു തനി വിനോദ ഉപാധി. it was an invention and an amusement. Lumiere സഹോദരന്മാരുടെ വിശ്വാസം തന്നെ ഇതായിരുന്നു - "ഭാവി ഇല്ലാത്തതാണ് സിനിമ". ആളുകളുടെ അതിശയം തീരും മുന്‍പ് ആവും വിധം എല്ലാം കാശ് ഉണ്ടാകണം. ഇതിനായി Lumiere സഹോദരന്മാര് വളരെ വേഗം തന്നെ തന്റെ പ്രതിനിധികളെ ലോകത്തിലെ മുഖ്യ നഗരങ്ങളിലെല്ലാം അയച്ചു സിനിമ പ്രദശനം നടത്തി, ആവുന്നത്ര ലാഭം കൊയ്തു. Lumiere സഹോദരന്മാര് തങ്ങള്‍ കണ്ടു പിടിച്ച ഫിലിം പ്രോജെക്ടര്‍ മറ്റാര്‍ക്കും വില്ക്കാന് തയ്യാറായില്ല. പകരം തങ്ങളുടെ പ്രതിനിധികളെ ലോകത്തിലെ വിവിധ നഗരങ്ങളില്‍ അയച്ചു സിനിമ പ്രദര്‍ശനം സംഘടിപിക്കുകയായിരുന്നു. മോസ്ക്കോ, മുംബൈ, ബീജിംഗ് തുടങ്ങിയ നഗരങ്ങളില്‍ നാടകം പോലുള കലാ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഹാളുകളെ താത്കാലിക സിനിമ ഹാള്കളാക്കി മാറ്റി സിനിമ പ്രദര്ശിപ്പികുകയായിരുന്നു.
അന്ന് നിര്മ്മിക്കപെട്ടിരുന്നത് "ഒറ്റ ഷോട്ട്" സിനിമകള്‍ ആയിരുന്നു. ഒരു റീല്‍ അവസാനിക്കുമ്പോള്‍ ഒരു സിനിമ അവസാനിക്കും. അത്തരം 5 -6 സിനിമകള്‍ ചേര്‍ത്ത് ഒരു പാക്കേജ് ആയി ആണ് ഓരോ പ്രദര്‍ശനവും സംഘടിപിചിരുന്നത്.
1 comment:
thoda hindi bhasiyon ke liye bhi likhiye..
Post a Comment