Welcome to my passion – Cinema. This is a recipe for film lovers who holds cinema close to their heart. Here I am encoding brief notes on the films which fascinated me.I am more attached to the politics of cinema so you can find many such films in this blog. Please do response to my postings.
Friday, October 23, 2009
The ghost and the darkness
സ്റ്റീഫന്‍ ഹോപ്കിന്‍സ് സംവിധാനം ചെയ്ത "the ghost and the darkness" ഒരു മികച്ച suspense thriller ആണ്. 1996 ല്‍ റിലീസ് ചെയ്യപെട്ട ഈ സിനിമ പ്രേക്ഷകനെ ആദ്യാവസാനം സസ്പെന്‍സിന്റെ മുള്ള് മുനയില്‍ നിര്ത്തുന്നു. കാച്ചി കുറുക്കിയ തിരക്കഥ, അസാധ്യമായ ക്യാമറ വര്‍ക്ക്, പ്രകൃതിയുടെ ഭീതി ഒപ്പി എടുത്ത ശബ്ദ വിന്യാസം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന എഡിറ്റിംഗ് ഒരു മികച്ച വാണിജ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഈ സിനിമയില്‍ അണിചേരുന്നു. 19 ആം നൂറ്റാണ്ടിന്റെ അവസാന ദശകം. ആഫ്രിക്കയില്‍ ട്രെയിന്‍ പാത നിര്‍മിക്കുന്ന ബ്രിട്ടീഷ് സംഘം ഭീതിയുടെ നിഴലില്‍ ആണ്. സൂര്യന്‍അസ്തമിക്കുമ്പോള്‍ ആരാണ് ഇന്ന് ആക്രമിക്കപെടുവാന്‍ പോകുന്നതെന്നു നിശ്ചയമില്ല. ഇതിനകം 200 ഓളം പേര്‍ കൊല്ലപെട്ടു കഴിഞ്ഞു. ഈ ഭീതിയെ അവര്‍ വിളിക്കുനത് "the ghost in the darkness" - ആഫ്രിക്കയില്‍ ഇതിന്റെ ഇതിന്റെ അര്‍ഥം "സിംഹം" എന്നാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment