സ്പൈക് ലീ അറിയപെടുന്ന ഒരു ഹോളിവുഡ് ഡയറക്ടര്‍ ആണ്. അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ സൃഷ്ടികളാണ് "മാല്‍കം എക്സ്" , "do the right thing", "inside man" തുടങ്ങിയവ. വംശ വിദ്വേഷം, വര്‍ണ വെറി തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളും. 2008 ല്‍ പുറത്തിറങ്ങിയ "Miracle at St.Anna" യും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇറ്റലിയില്‍ ജര്‍മന്‍ സേനക്കെതിരെ പൊരുതിയ അമേരിക്കന്‍ കറുത്ത വംശജരുടെ കഥയാണ് ഈ സിനിമ പറയുന്നത്.
അസാധാരണമായ തുടക്കമാണ് ഈ സിനിമക്കുള്ളത്. 1983 - ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു പോസ്റ്റ് ഓഫീസ്. അവിടെ ജോലി ചെയ്യുന്ന കറുത്ത വംശജനായ ഹെക്ടര്‍ക്ക് വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ . X-mas കാലമായതിനാല്‍ പോസ്റ്റ് ഓഫീസില്‍ നല്ല തിരക്കാണ്. സ്റ്റാംബ് വാങ്ങാനായി ഒരു വൃദ്ധന്‍ ഹെക്ടരിന്റെ അടുത്തെത്തുന്നു. അയ്യാളെ സൂഷിച്ചു നോക്കിയ ശേഷം ഹെക്ടര്‍ തന്റെ മേശയില്‍ നിന്നും തോക്ക് വലിച്ചെടുത്തു വെടിവെക്കുന്നു. ആ വൃദ്ധന്‍ അവിടെ മരിച്ചു വീഴുന്നു. കേസ് അന്വേഷിക്കാന്‍ എത്തുന്ന പോലീസിന് ഹെക്ടരുടെ വീട്ടില്‍ നിന്ന് പുരാതന മായ ഒരു പ്രതിമയുടെ ശിരസ്സ് കിട്ടുന്നു. രണ്ടാം ലോക മഹായുദ്ധ ക്കാലത്ത് ഇറ്റലിയില്‍ നിന്നും കാണാതെ പോയ അപൂര്‍വ മായ പ്രതിമ ആയിരുന്നു അത്. എന്തായിരിക്കാം ഹെക്ടരെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത് ? ഇത്ര വിലപ്പെട്ട പ്രതിമ ഹെക്ടരുടെ കൈയ്യില്‍ എങ്ങനെ എത്തി ചേര്‍ന്നു? തുടര്‍ന്ന് ഈ രഹസ്യങ്ങളുടെ ചുരുക്കഴിക്കുകയാണ് സംവിധായകന്‍.
ഒരു സസ്പെന്‍സ് ത്രില്ലെരുടെ ചട്ടകൂടില്‍ നിന്ന് കൊണ്ട് ഒരു തലമുറയുടെ യാതനകളുടെ കഥ പറയുകയാണ് ഈ ചിത്രം. സിനിമയിലെ ഒരു രംഗം എന്നും ഓര്‍മയില്‍ നിലനില്‍ക്കും. അമേരിക്കയില്‍ യുദ്ധ കുറ്റവാളികളായ നാസികള്‍ക്ക് ആഹാരം നല്‍കുമ്പോയും രാജ്യത്തിന് വേണ്ടി പോരാടുന്ന കറുത്ത വംശത്തില്‍ പെട്ട സൈനികര്‍ക്ക് അത് നിഷേധിക്കുന്ന ഹോട്ടല്‍ ഉടമ. തോക്ക് കാട്ടി സൈനികരെ പറഞ്ഞയച്ചതിനു ശേഷം ഹോട്ടല്‍ ഉടമ തന്റെ മകനോട് പറയുന്നു " ഇങ്ങനെയാണ് ഈ നായകളോട് പെരുമാരേണ്ടത്"
No comments:
Post a Comment