Wednesday, December 22, 2010

John Pilger ടെ ഏറ്റവും പുതിയ ഡോകുമെന്ററി The War You Don't See

John Pilger ടെ ഏറ്റവും പുതിയ ഡോകുമെന്ററി The War You Don't See കണ്ടു. ഒന്നാം ലോക മഹായുദ്ധം തുടങ്ങി ഇറാഖ, അഫ്ഘാന്‍ വരെയുള്ള യുദ്ധങ്ങളില്‍ മീഡിയ വഹിച്ച പങ്കിനെ കുറിച്ചാണ് ഈ ഫില്മില്‍ ജോണ്‍ പില്ഗേര്‍ ചര്‍ച്ച ചെയ്യുന്നത്. embedded journalism ത്തെ തുറന്നു കാട്ടുന്നതില്‍ ഈ ഡോകുമെന്ററി വിജയിച്ചിരിക്കുന്നു. state supported media manupulations കളെ ഒന്നൊന്നായി ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുക്കുകയും അവയെ സൂഷ്മതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഡോകുമെന്ടര്യുടെ അവസാനത്തില്‍ വികിലീക്സ് വെളിപെടുതലുകളും ചര്‍ച്ച ചെയ്യപെടുന്നു. Assange യുമായുള്ള ഇന്റര്‍വ്യൂ അതിലെ ഒരു ഭാഗമാണ്. BBC പ്രതിനിധിയെ ഇരുത്തി പൊരിക്കുന്ന പില്ഗേര്‍ newyork times, fox തുടങ്ങിയ മാധ്യമ വമ്പന്‍ മാരെയും വെറുതെ വിടുന്നില്ല. Pilger is at his best.....!