Friday, October 23, 2009

The ghost and the darkness

സ്റ്റീഫന്‍ ഹോപ്കിന്‍സ് സംവിധാനം ചെയ്ത "the ghost and the darkness" ഒരു മികച്ച suspense thriller ആണ്. 1996 ല്‍ റിലീസ് ചെയ്യപെട്ട ഈ സിനിമ പ്രേക്ഷകനെ ആദ്യാവസാനം സസ്പെന്‍സിന്റെ മുള്ള് മുനയില്‍ നിര്ത്തുന്നു. കാച്ചി കുറുക്കിയ തിരക്കഥ, അസാധ്യമായ ക്യാമറ വര്‍ക്ക്‌, പ്രകൃതിയുടെ ഭീതി ഒപ്പി എടുത്ത ശബ്ദ വിന്യാസം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന എഡിറ്റിംഗ് ഒരു മികച്ച വാണിജ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഈ സിനിമയില്‍ അണിചേരുന്നു. 19 ആം നൂറ്റാണ്ടിന്റെ അവസാന ദശകം. ആഫ്രിക്കയില്‍ ട്രെയിന്‍ പാത നിര്‍മിക്കുന്ന ബ്രിട്ടീഷ്‌ സംഘം ഭീതിയുടെ നിഴലില്‍ ആണ്. സൂര്യന്‍അസ്തമിക്കുമ്പോള്‍ ആരാണ് ഇന്ന് ആക്രമിക്കപെടുവാന്‍ പോകുന്നതെന്നു നിശ്ചയമില്ല. ഇതിനകം 200 ഓളം പേര്‍ കൊല്ലപെട്ടു കഴിഞ്ഞു. ഈ ഭീതിയെ അവര്‍ വിളിക്കുനത്‌ "the ghost in the darkness" - ആഫ്രിക്കയില്‍ ഇതിന്റെ ഇതിന്റെ അര്‍ഥം "സിംഹം" എന്നാണ്.

No comments: