Monday, November 9, 2009

some good hindi films

1) Alber Pinto ko gussa kyon ata hai (1980) - Saeed Mirza സംവിധാനം ചെയ്ത ഈ സിനിമയെ അവിസ്മരണീയമാകുനത് നസറുദീന്‍ ഷാ യുടെ അഭിനയമാണ്. class conflict നെ address ചെയ്യുന്ന ഒരു മികച്ച സൃഷ്ടി ആണിത്.

2) Angoor (1982) - ഷേക്സ്പിയര്‍ എഴുതിയ "The comedy of errors" എന്ന നാടകത്തെ ആധാരമാകി നിര്‍മ്മിക്കപെട്ട ചിത്രം. സഞ്ജീവ് കുമാര്‍ ഇരട്ട റോള്‍ ചെയ്യുന്ന ഈ സിനിമയില്‍ ദേവന്‍ വര്‍മയും ഇരട്ട റോള്‍ ചെയ്യുന്നു. A rare classic comedy.

3) Jaane bhi do yaaron (1983) - ഒരു പക്ഷെ ഹിന്ദി സിനിമയില്‍ ഇത് വരെ ചിത്രീകരിക്കപ്പെട്ട ഏറ്റവും മികച്ച ഹാസ്യ രംഗം ഈ സിനിമയുടെതായിരിക്കും. കൊല ചെയ്യപെട്ട ചീഫ് എന്‍ജിനിയറുടെ ശവത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍, ശവം ഒരു നാടക അരങ്ങില്‍ എത്തി ചേരുകയും, ദ്രൌപതി വസ്ത്രാക്ഷേപ രംഗത്തെ കുളമാക്കുകയും ചെയ്യുന്ന ഭാഗം എല്ലാ കാലത്തും ഒരു ക്ലാസ്സിക്‌ ആയി നില നില്‍ക്കും. one of the best social satire ever made in hindi language. ....please do not forget to see this film.

4) Ek Ruka Hua Faisla (1986) - 12 angry men എന്ന ക്ലാസ്സിക്‌ ഹോളിവുഡ് സിനിമയുടെ ഹിന്ദി adaptation. ഒരു മുറിയില്‍ ആണ് സിനമയുടെ മൊത്തം രംഗങ്ങളും നടക്കുന്നത്. 12 പേര്‍ ചേര്‍ന്നു ഒരു കുറ്റകൃത്യത്തെ വിചാരണ ചെയ്യുന്നതാണ്‌ ഇതിവൃത്തം. excellent scripting and acting.....a very rare experiment in hindi language.

5) Sooraj ka Satvan Ghoda(1992) - നായക കഥാപാത്രം(Rajit Kapur) തന്റെ ജീവിതത്തിലൂടെ കടന്നു പോയ മൂന്ന് സ്ത്രീ കളുടെ കഥ പറയുന്നു. Shyam benegal സംവിധാനം ചെയ്ത ഈ സിനിമയില്‍ പല്ലവി ജോഷി മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുനത്.

6) Samar(1999) - സിനിമ ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ശ്യാം ബെനെഗല് ചിത്രമാണ് ഇത്. അമ്പലത്തില്‍ കയറിപോയത്തിനു പരസ്യമായി ശിക്ഷിക്കപെട്ട ദെലിതന്ടെ സംഭവകഥയെ ആധരമാകി സിനിമ ചെയ്യാന്‍ ഒരു ഗ്രാമത്തില്‍ എത്തുകയാണ് ഒരു സിനിമ സംഘം. ദെലിതന്ടെ റോള്‍ അഭിനയിക്കുന്ന നടന് സ്വയം ഒരു ദെലിതന് ആണ്. തന്നെ അതിക്ഷേപിക്കുന്ന സവര്‍ണകെതിരെ ശബ്തം ഉയര്‍ത്തുകയാണ് അയ്യാള്‍. സിനിമയും യാഥാര്‍ത്യവും ഒന്നാവുന്ന നിമിഷങ്ങള്‍

No comments: